ന്യൂഡല്‍ഹി (www.evisionnews.in): ജില്ലകളിലെ ഹെഡ് പോസ്റ്റ് ഓഫീസുകളിലും ഇനി മുതല്‍ പാസ്‌പോര്‍ട്ട് സംബന്ധിച്ച സേവനങ്ങള്‍ ലഭ്യമാകുമെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ്. കര്‍ണാടകയിലെ മൈസൂരുവിലെയും ഗുജറാത്തിലെ ദഹോദിലെയും ഹെഡ് ഓഫീസുകളിലാണ് ആദ്യപടിയായി പദ്ധതി ആരംഭിക്കുക. പുതിയ സൗകര്യം അധികം വൈകാതെ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും സിംഗ് പറഞ്ഞു.
നിലവില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന സേവനങ്ങളാണ് ഹെഡ് പോസ്റ്റ് ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്നത്. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അപേക്ഷിച്ചശേഷം മറ്റെല്ലാ സേവനങ്ങള്‍ക്കും എച്ച്പിഒകളെ ആശ്രയിക്കാനാവും. അപേക്ഷയുടെ അടിസ്ഥാനത്തില്‍ അനുവദിച്ചുകിട്ടുന്ന സമയത്ത് ബാക്കി നടപടികള്‍ പൂര്‍ത്തിയാക്കാനാവും. രണ്ടു മാസത്തിനുള്ളില്‍ 38 ഹെഡ് പോസ്റ്റ് ഓഫീസുകളില്‍ സേവനം ലഭ്യമാക്കും.
Post a Comment
0 Comments