ന്യൂഡല്‍ഹി: (www.evisionnews.in) കേരളത്തിന്റെ അനുഗ്രഹീത ഗായകന്‍ കെ.ജെ. യേശുദാസിന് പത്മവിഭൂഷണ്‍ പുരസ്‌കാരം. ഇതുള്‍പ്പെടെ ഈ വര്‍ഷത്തെ പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍നിന്ന് ആറു പേര്‍ക്ക് ഇത്തവണ പത്മശ്രീ പുരസ്‌കാരം നല്‍കും. ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി.ആര്‍. ശ്രീജേഷ്, മഹാകവി അച്യുതന്‍ നമ്പൂതിരി, കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കര്‍ണാട്ടിക് സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാള്‍, വടകര കടത്തനാടന്‍ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കള്‍ എന്നിവരാണ് പത്മശ്രീ പുരസ്‌കാരം നേടിയ മലയാളികള്‍. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായാണ് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. യേശുദാസ് ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ഇത്തവണ പത്മവിഭൂഷണ്‍ പുരസ്‌കാരം സമ്മാനിക്കുക. ഏഴു പേര്‍ക്ക് പത്മഭൂഷണ്‍ പുരസ്‌കാരവും 75 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും നല്‍കും. ഗായകന്‍ കൈലാഷ് ഖേര്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്!ലി, ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക്, പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണമെഡല്‍ നേടിയ മാരിയപ്പന്‍ തങ്കവേലു, റിയോ ഒളിംപിക്‌സ് ജിംനാസ്റ്റിക്‌സില്‍ നാലാം സ്ഥാനം നേടിയ ദിപ കര്‍മാകര്‍, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ എന്നിവര്‍ പത്മശ്രീ ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു
Post a Comment
0 Comments