തൃക്കരിപ്പൂര്‍,(www.evisionnews.in): വ്യവസായിയും സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിറസാന്നിധ്യമായിരുന്ന പടന്നയിലെ ടി.പി മുഹമ്മദ് അലി ഹാജി (75) നിര്യാതനായി. മുന്‍ പഞ്ചായത്തംഗവും പ്രമുഖ കര്‍ഷകനുമായിരുന്നു. പടന്ന സ്റ്റോണ്‍ ക്രഷര്‍, ടി.പി ഫൈബര്‍, ബിസ്മില്ല ഫൈബര്‍ ഫാക്ടറി ഉടമയാണ്. അദ്കിയ മസ്ജിദ് പ്രസിണ്ടന്റ്, പടന്ന കാലിക്കടവ് ജമാഅത്ത് മുന്‍ പ്രസിണ്ടന്റ്, മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍, തെക്കെപ്പുറം ഖിളര്‍ മസ്ജിദ് പ്രസിണ്ടന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യമാര്‍: എസ്.സി ആയിഷ, സുബൈദ (റിട്ട: അധ്യാപിക) മക്കള്‍: കുഞ്ഞാമിന, കുഞ്ഞിമൊയ്തീന്‍ കുട്ടി, ആരിഫ്, അഫ്സത്ത്, ഫൗസിയ, സുമയ്യ. മരുമക്കള്‍: പി കുഞ്ഞബ്ദുല്ല (റിട്ട: ഹെഡ് പോസ്റ്റ് മാസ്റ്റര്‍ കാസര്‍കോട്), ടി.പി കുഞ്ഞബ്ദുല്ല (സി.പി.എം പടന്ന ലോക്കല്‍ സെക്രട്ടറി), പി.വി അസ്മ വടക്കെപ്പുറം, യു.സി സുമയ്യ, ടി.പി മുഹമ്മദ് കുഞ്ഞി (മുബൈ), ടി.പി ശിഹാബുദ്ധീന്‍. സഹോദരങ്ങള്‍: റുഖിയ അഴീക്കല്‍, അഹമ്മദ് ഹാജി (മസ്ക്കറ്റ്), പരേതരായ ടി.പി അബൂബക്കര്‍ ഹാജി, അഫ്സത്ത്. മയ്യത്ത് തിങ്കളാഴ്ച നാല് മണിക്ക് അഴീക്കല്‍ ജുമാ മസ്ജിദ് പരിസരത്ത് ഖബറടക്കും.
Post a Comment
0 Comments