കോളിയടുക്കം (www.evisionnews.in): ദിനേശ് ബീഡി കമ്പനിയിലേക്കു ജോലിക്കു പോവുകയായിരുന്ന ജീവനക്കാരി വഴിയില്‍ കുഴഞ്ഞു വീണു മരിച്ചു. പെരുമ്പള, ചാര്‍ത്തുമൂലയിലെ പരേതനായ രാജന്റെ ഭാര്യയും ദിനേശ് ബീഡി കോളിയടുക്കം ബ്രാഞ്ചിലെ ജീവനക്കാരിയുമായ പത്മാവതിയാ(54)ണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കര്‍ത്തമ്പുചെറിയ ദമ്പതികളുടെ മകളാണ്. അശ്വതി ഏക മകളും ബാലന്‍, ശീലാവതി, ഭാര്‍ഗ്ഗവി സഹോദരങ്ങളുമാണ്.
Post a Comment
0 Comments