Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ ഹൃദയാഘാതംമൂലം മരിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് സ്വദേശി അബൂദാബിയില്‍ ഹൃദയാഘാതമൂലം മരിച്ചു. മാണിക്കോത്ത് മഡിയനിലെ കുഞ്ഞാമദാണ് മരിച്ചത്. അബുദാബി ശഹാമയില്‍ വ്യാപാരിയായിരുന്നു. നാട്ടില്‍ മത സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നു. പരേതനായ മമ്മു-ആസിയ ദമ്പതികളുടെ മകനാണ്. മക്കള്‍; ഫവാസ്, ഫായിസ്, ഫഹദ്. സഹോദരങ്ങള്‍; അബ്ദുല്ല, പരേതനായ മൊയതു, ഹസന്‍, ഹുസൈന്‍, അബ്ദുറഹ്മാന്‍, അബ്ദുല്‍ ഖാദര്‍, ബശീര്‍. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad