നീലേശ്വരം (www.evisionnews.in): യുവാവ് കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കരിന്തളം കീഴ്മാലയിലെ പരേതനായ തുരുത്തി കുഞ്ഞിരാമന്റെ മകന്‍ പി. മഹേഷാ (31)ണ് മരിച്ചത്. പയ്യന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ വാന്‍ സെയില്‍സ്മാനായി ജോലി ചെയ്യുന്ന മഹേഷ് രാത്രി ജോലി കഴിഞ്ഞെത്തി ഭക്ഷണവും കഴിഞ്ഞു കുളിമുറിയില്‍ പോയപ്പോഴാണു കുഴഞ്ഞു വീണത്.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ മാതാവ് കുഞ്ഞിപ്പെണ്ണ് അന്വേഷിച്ചു ചെന്നപ്പോഴാണു തളര്‍ന്നു കിടക്കുന്നതു കണ്ടത്. നാട്ടുകാരുടെ സഹായത്തോടെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. ഏക സഹോദരന്‍ മനോജ് 20 വര്‍ഷം മുമ്പു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ തേജസ്വിനി പുഴയില്‍ ഒഴുക്കില്‍ പെട്ടു മരിച്ചിരുന്നു. മാതാവ് കുഞ്ഞിപ്പെണ്ണ്, വല്യമ്മ മാധവിക്കും ഏക ആശ്രയമായിരുന്നു മഹേഷ്.
Post a Comment
0 Comments