കാഞ്ഞങ്ങാട്:(www.evisionnews.in)ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ശ്രമിക്കുന്നതെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു.ലോ അക്കാദമിക്ക് മുന്നില്‍ സമരം നടത്തുന്ന ബിജെപി പ്രവര്‍ത്തകരെ തല്ലി ചതച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ ബിജെപി നടത്തിയ പ്രകടനകത്തിനു ശേഷം നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചു വിടുകയാണ്. സിപിഎം നേതാക്കള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി സമരം അവസാനിപ്പിക്കുകയായിരുന്നു. സിപിഎമ്മിനെ പോലെ എസ് എഫ് ഐ യെയും മാനേജ്മെന്റ് വി ലക്കെടുത്തിരിക്കുക യാണ്.ശക്തമായി സമരം ചെയ്യുന്ന നേതാക്കളെ യാതൊരു പ്രകോപനവുമില്ലാ തെയാണ് തല്ലി ചതച്ചത്. ഇത്രയും വലിയ മര്‍ദ്ദനം അഴിച്ചു വിട്ടത് സിപിഎം ന്റെ അജണ്ടയുടെ ഭാഗമായാണ്. സിപിഎം പോലീസിനെ ഉപയോഗിച്ച് സമരക്കാര്‍ക്ക് നേരെ അക്രമം അഴിച്ചു വിട്ടത് പ്രതിഷേധാര്‍ഹമാണെന്നും ശ്രീകാന്ത് പറഞ്ഞു. പ്രകടനത്തിന് ജില്ല സെക്രട്ടറി എം.ബല്‍രാജ്, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.മധു, മണ്ഡലം ജന.സെക്രട്ടറി മനുലാല്‍ മേലത്ത്, സെക്രട്ടറി അശോകന്‍ മേലത്ത്, കര്‍ഷകമോര്‍ച്ച ജില്ല പ്രസിഡന്റ് ഇ.കൃഷ്ണന്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സനല്‍ കുമാര്‍, ഉണ്ണികൃഷ്ണന്‍ കല്യാണ്‍റോഡ്, എച്ച്.ആര്‍ ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
keywords-kanhangad-law academy issue-lathicharge-against bjp protest
keywords-kanhangad-law academy issue-lathicharge-against bjp protest
Post a Comment
0 Comments