ഉദുമ:(www.evisionnews.in) ആയുസിന്റെ പകുതിഭാഗവും വിദേശത്ത് കഴിച്ചു കൂട്ടി നാട്ടില്‍ തിരിച്ചുവന്ന പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ മുന്നോട്ടു വരണമെന്ന് കേരള പ്രവാസി ലീഗ് സംസ്ഥാന ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ ആവശ്യപ്പെട്ടു. പ്രവാസി ലീഗ് ഉദുമ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദുമ വ്യാപാര ഭവനില്‍ ഉദ്ഘാ ടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് എരോല്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അസീസ് കീഴൂര്‍ സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായില്‍ വയനാട് ന്യൂനപക്ഷ രാഷ്ട്രീയം, ഫാസിസം, മതേതരത്വം എന്ന വിഷയമതവരിപ്പിച്ചു. ചടങ്ങില്‍ പഴയകാല പ്രവാസികളെ ആദരിച്ചു. മരിച്ച പ്രവാസികള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ് മുനിയൂര്‍, ജില്ലാ പ്രസിഡണ്ട് എ.പി ഉമ്മര്‍, സെക്രട്ടറി എ.എം ഇബ്രാഹിം, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എ.ബി ഷാഫി, എന്‍.എ മാഹിന്‍ കീഴൂര്‍, ടി.പി കുഞ്ഞബ്ദുല്ല ഹാജി, എം.എച്ച് മുഹമ്മദ് കുഞ്ഞി, ശംസുദ്ദീന്‍ ഓര്‍ബിറ്റ്, കണിയമ്പാടി മുഹമ്മദ് കുഞ്ഞി, മൂലയില്‍ മൂസ, അസ്‌ലം കീഴൂര്‍ പ്രസംഗിച്ചു.
keywords-uduma-kerala pravasi legue-uduma assembly convention-kappil muhammed pasha
keywords-uduma-kerala pravasi legue-uduma assembly convention-kappil muhammed pasha
Post a Comment
0 Comments