കാസർകോട്:(www.evisionnews.in)പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ മുറ്റേമുണ്ടാകണമെ ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെിത്തല പറഞ്ഞു.ഹോസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസരംഗം അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയരണം. ഗുണമേന്മയുളള വിദ്യാഭ്യാസം ഉറപ്പുവരുത്താനും ഇത് അനിവാര്യമാണ്. സമൂഹത്തിന് പൊതുവിദ്യാഭ്യാസ മേഖലയോടുുളള മനോഭാവത്തിന് മാറ്റമുണ്ടാകണമെും രമേശ് ചെിത്തല പറഞ്ഞു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെുന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സൺ എല്‍ സുലൈഖ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ മഹമൂദ് മുറിയനാവി, മുന്‍ എംഎല്‍എ മാരായ കെപി കുഞ്ഞിക്കണ്ണന്‍, കെ പി സതീഷ്ചന്ദ്രന്‍, സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. പി അപ്പുക്കുട്ടന്‍, പിടിഎ പ്രസിഡണ്ട് പി സുധാകരന്‍, , രാഷ്ട്രീയകക്ഷി പ്രതിനിധികളായ ഹക്കീം കുന്നിൽ, എം സി ഖമറുദ്ദീന്‍, ജോര്‍ജ്ജ് പെനാപ്പിളളി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ കെ സുരേഷ്‌കുമാര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പാൽ ഒ വി മോഹനന്‍ നന്ദിയും പറഞ്ഞു.
keywors-kanhangad-ramesh chennithala-education protection mission-inuagration
Post a Comment
0 Comments