ബേക്കല്‍:(www.evisionnews.in) പെരിയാട്ടടുക്കം കാട്ടിയടുക്കത്തെ ദേവകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണങ്ങൾ വഴിമുട്ടി. കേസിൽ പ്രതികളെക്കുറിച്ചുള്ള ഒരു തെളിവും ഇതുവരെ പൊലീ സിന് കണ്ടെത്താനായിട്ടില്ല.കൊലയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ബന്ധുക്ക ളെയും, സമീപത്തെ ചെങ്കൽ പണയിൽ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെയുമടക്കം നിരവധി പേരെ പോലീസ് കസ്റ്റഡിയി ലെടുത്ത് ചോദ്യംചെയ്തിരുന്നു.എന്നാൽ പ്രതികളെക്കുറിച്ചുള്ള ഒരു തുമ്പും പൊലീസിന് കണ്ടെത്താനായിട്ടില്ല.ഇതേതുടർന്ന് നിലവിൽ പോലീസ് അന്വേ ഷണം വഴിമുട്ടിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദേവകിയുടെ ഘാത കരെ പിടികൂടണമെന്നാവശ്യപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തില്‍ ജനകീയ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്കി. സമരത്തിന്റെ ആദ്യഘട്ടമായി ഫെബ്രുവരി 4ന് പെരിയാട്ടടുക്കത്ത് ശ്രദ്ധ ക്ഷണിക്കല്‍ സംഘടിപ്പിക്കും. തുടര്‍ന്ന് പോലീസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതി കളെ കണ്ടെത്തുന്നത് വരെ സമരം തുടരുമെന്നുംആക്ഷന് കമ്മിറ്റി ഭാരവാ ഹികൾ അറിയിച്ചു.
keywords-devaki murder-periyattadukkam-action committi-started
keywords-devaki murder-periyattadukkam-action committi-started
Post a Comment
0 Comments