ശ്രീനഗര്‍ : (www.evisionnews.in) റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കരുതെന്ന് ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ഭീഷണി. സ്വന്തം വീട്ടിലോ നാട്ടിലോ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ 15 മിനിറ്റ് നില്‍ക്കാന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തിയെയും മറ്റു രാഷ്ട്രീയക്കാരെയും ഹിസ്ബുള്‍ വെല്ലുവിളിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡര്‍ പുറത്തുവിട്ട 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ആണ് വെല്ലുവിളിയും മുന്നറിയിപ്പും. എകെ 47 തോക്കുമേന്തി നില്‍ക്കുന്ന രണ്ടുപേരാണ് ഹിസ്ബുള്‍ പുറത്തുവിട്ടിരിക്കുന്ന വിഡിയോയില്‍ ഉള്ളത്. മെഹബൂബയും ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റുരാഷ്ട്രീയക്കാരും മുതലക്കണ്ണീര്‍ ഒഴുക്കുന്നത് അവസാനിപ്പിക്കണമെന്നും വിഡിയോയില്‍ പറയുന്നു. രാജ്യം അവര്‍ക്കൊപ്പമാണെന്നു കരുതുന്നുണ്ടെങ്കില്‍ സ്വന്തം വീടുകളിലോ സ്ഥലത്തോ സുരക്ഷയില്ലാതെ നില്‍ക്കാന്‍ ഹിസ്ബുള്‍ ഭീകരര്‍ വെല്ലുവിളിച്ചു.
Post a Comment
0 Comments