ന്യൂഡല്‍ഹി (www.evisionnews.in): ജെ.എന്‍.യു വിദ്യാര്‍ത്ഥിയായ നജീബിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരാളെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ട് നജീബിന്റെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചത് ഇയാളാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പ്രതിഷേധ പ്രകടനങ്ങള്‍ക്കും വിലക്ക്: നജീബ് സംഭവത്തില്‍ പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ജെ.എന്‍.യു അധികൃതര്‍ ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇയാള്‍ നജീബിന്റെ വീട്ടില്‍ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത്. നജീബ് അഹമ്മദ് തന്റെ കസ്റ്റഡിയിലാണെന്നും 20 ലക്ഷം രൂപ മോചനദ്രവ്യമായി ഉടന്‍ കൈമാറണമെന്നുമായിരുന്നു ആവശ്യം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.
ജെ.എന്‍.യു വിലെ എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് അഹമ്മദിനെ മൂന്നു മാസം മുന്‍പാണ് കാണാതായത്. സര്‍വകലാശാല ഹോസ്റ്റലില്‍ എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായതിന് പിന്നാലെയായിരുന്നു നജീബിനെ കാണാതായത്.
Post a Comment
0 Comments