വിദ്യാനഗര്‍ (www.evisionnews.in): ജനദ്രോഹഭരണം തുടരുന്ന പിണറായി സര്‍ക്കാറിന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാന്‍ കേരളീയ സമൂഹം അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. മൂന്നു വര്‍ഷം മാത്രമെ ഈ സര്‍ക്കാറിന് ആയുസുള്ളൂ. കേരളീയ സമൂഹം ദ്രോഹം കണ്ടും അനുഭവിച്ചും മടുത്തിരിക്കുന്നു. ഇനിയും പരീക്ഷണത്തിന് ജനം നിന്നു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ റേഷന്‍- പെന്‍ഷന്‍ അട്ടിമറിയില്‍ പ്രതിഷേധിച്ചും എന്‍ഡോസള്‍ഫാന്‍ ഇരകളോടുള്ള അവഗണനയിലും പോലീസ് രാജിലും പ്രതിഷേധിച്ച് യൂത്ത് ലീഗ് സംഘടിപ്പിച്ച കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായില്‍ വയനാട് മുഖ്യപ്രഭാഷണം നടത്തി.
Post a Comment
0 Comments