Type Here to Get Search Results !

Bottom Ad

ദേവകി വധം: അന്വേഷണ സംഘം മക്കളെയും മരുമകളെയും ചോദ്യം ചെയ്തു

പെരിയാട്ടടുക്കം (www.evisionnews.in): പനയാല്‍, കാട്ടിയടുക്കത്തെ വീട്ടമ്മയായ ദേവകി(68)യെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം മക്കളെയും മകന്റെ ഭാര്യയെയും മണിക്കൂറുകളോളം ചോദ്യം ചെയ്തു. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ചോദ്യം ചെയ്യല്‍.

കാട്ടിയടുക്കത്തെ വീട്ടിലെത്തിയ അന്വേഷണ സംഘം ആദ്യം ഓരോരുത്തരെ പ്രത്യേകമായി ചോദ്യം ചെയ്തതിനു ശേഷം മൂന്നു പേരെ ഒന്നിച്ചിരുത്തിയും വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് മകനെ അന്വേഷണ സംഘത്തലവന്റെ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു. മാതാവിന്റെ കൊലയാളിയാണെന്നു സംശയിക്കുന്ന ഒരാളുടെ പേര് ചോദ്യം ചെയ്യലില്‍ മകന്‍ പറഞ്ഞിരുന്നതായാണ് സൂചന.

പ്രസ്തുത യുവാവിനെ കണ്ടെത്താന്‍ പോലീസ് വൈകിട്ടോടെ കാട്ടിയടുക്കത്ത് എത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്യ ജില്ലക്കാരനായ പ്രസ്തുത ആള്‍ വര്‍ഷങ്ങള്‍ക്കുമുമ്പാണ് കാട്ടിയടുക്കത്ത് താമസം ആരംഭിച്ചത്. ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുന്നു. ദേവകിയുടെ മകന്‍ നേരത്തെ മറ്റൊരു യുവാവിനെ സംശയിക്കുന്നതായി മൊഴി നല്‍കിയിരുന്നു. പ്രസ്തുത യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നുവെങ്കിലും കൊലപാതകവുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ മാസം 13നാണ് ദേവകിയെ വീട്ടിനകത്തു കൊലപ്പെടുത്തിയ നിലയില്‍ കാണപ്പെട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad