കാസര്‍കോട്: (www.evisionnews.in) കാസര്‍കോട് നഗരസഭയുടെ കീഴിലുള്ള ജനറല്‍ ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരെ അപമാനിച്ചുവെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി. ആശുപത്രി മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ നഗരസഭാ അധ്യക്ഷയോട് ആലോചിക്കാതെയാണ് ക്ഷണക്കത്ത് തയാറാക്കിയതെന്നും സ്ഥിരം അധ്യക്ഷമാരെ ചടങ്ങില്‍ അവഗണിച്ചെന്നും യോഗം ആരോപിച്ചു. മുഖ്യമന്ത്രിയടക്കം മന്ത്രിമാരുടേയും എംപിയുടേയും ഫോട്ടോകള്‍ ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയിട്ടും സ്ഥലം എംഎല്‍എയെ ഒഴിവാക്കിയത് വീഴ്ചയും അനാസ്ഥയുമാണെന്ന് യോഗം കുറ്റപ്പെടുത്തി.
എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരുണ്‍ താപ്പ, എ.എം കടവത്ത്, ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, എം. അബൂബക്കര്‍ കുമ്പഡാജെ, ജി. നാരായണന്‍, അനന്ദ കെ. മവ്വാര്‍, എം. പുരുഷോത്തമന്‍ നായര്‍, എം. രാജീവന്‍ നമ്പ്യാര്‍, ഹാരിസ് ചൂരി, ഉബൈദുല്ല കടവത്ത്, എം. രാധാകൃഷ്ണന്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, രഞ്ജിത്ത് കാറഡുക്ക, വി.എം മുനീര്‍, ഹനീഫ് ചേരങ്കൈ പ്രസംഗിച്ചു.
Post a Comment
0 Comments