Type Here to Get Search Results !

Bottom Ad

അനാവശ്യ വിവാദങ്ങളുണ്ടാക്കി ബി.ജെ.പി ഗുണ്ടായിസത്തിലൂടെ നഗര വികസനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു: എ. അബ്ദുല്‍ റഹ്മാന്‍


കാസര്‍കോട് (www.evisionnews.in): വ്യവസ്ഥാപിതമായ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട നഗരസഭ കൗണ്‍സിലിനെ ബി.ജെ.പി ഗുണ്ടായിസത്തിലൂടെ നിരന്തരം സ്തംഭിപ്പിക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍. നഗരസഭയില്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി ഭരണസ്തംഭനം നടത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി ജില്ലാ സെക്രട്ടറി അഴിമതി കേസില്‍ പ്രതിയായ ജില്ലാ പഞ്ചായത്ത് മെമ്പറെ പുറത്താക്കാന്‍ തയാറവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

2005-10 കാലയളവില്‍ എന്‍മകജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇപ്പോഴത്തെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബി.ജെ.പി നേതാവ് പുഷ്പാ അമേക്കള തടയണ നിര്‍മാണം അടക്കമുള്ള പ്രവര്‍ത്തികളില്‍ ലക്ഷകണക്കില്‍ രൂപയുടെ അഴിമതി നടത്തിയ സംഭവത്തില്‍ വിജിലന്‍സ് കേസിലെ പ്രതിയാണ്. ഇക്കാര്യം മറച്ചുവെച്ച് അഴിമതിക്കാരിയായ നേതാവിനെ വെള്ളപൂട്ടാന്‍ വേണ്ടി നഗരസഭയിലെ വനിത ഭവന പുനരുദ്ധാരണ പദ്ധതിയില്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് കൗണ്‍സില്‍ യോഗം അലങ്കോലപ്പെടുത്തുകയും ചെയര്‍പേഴ്‌സണ്‍ അടക്കമുള്ള ജനപ്രതിനിധികളെ അക്രമിക്കുകയും ചെയ്യുന്നത്. ഇത് ഇരട്ടതാപ്പും വേശ്യയുടെ ചാരിത്രപ്രസംഗത്തിനു തുല്യവുമാണ്. 

വികസന പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള ബി.ജെ.പി ശ്രമം ജനാധിപത്യ വിശ്വാസികള്‍ ചെറുത്ത് തോല്പിക്കുമെന്നും അഴിമതി കേസിലെ പ്രതിയായ ബി.ജെ.പി.അംഗമായ ജില്ലാ പഞ്ചായത്ത് മെമ്പറെ പാര്‍ട്ടിയില്‍ നിലനിര്‍ത്തുന്നത് കള്ളന് കഞ്ഞി വെക്കുന്നതിന് തുല്യമാണെന്നും അഴിമതിക്കെതിരെയുള്ള നിലപാട് ആത്മാര്‍ത്ഥമാണെങ്കില്‍ വിജിലന്‍ കേസില്‍ പ്രതിയായ ജില്ലാ പഞ്ചായത്ത് മെമ്പറെ പുറത്താക്കാന്‍ ബി.ജെ.പി തയാറാവണമെന്നും അബ്ദുല്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad