മുള്ളേരിയ (www.evisionnews.in): ഹൈസ്‌കൂളിന് സമീപത്ത് ബീവറേജ് ഔട്ട് ലെറ്റ് തുറക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഔട്ട് ലെറ്റ് തുറക്കാനുള്ള ശ്രമത്തിനെതിരെയാണ് ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റാണ് മുള്ളേരിയ ഹൈസ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിട്ടത്തിലേക്ക് മാറ്റുന്നത്. ഇതിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചൊവ്വാഴ്ച അര്‍ധരാത്രി ഒരു ലോഡ് മദ്യം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇറക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ബദിയടുക്കത്തെ ഔട്ട് ലെറ്റ് പൂട്ടിയ സ്ഥിതിക്ക് ഇന്ന് രാവിലെത്തന്നെ മറ്റൊരിടത്ത് തുറക്കാനാണ് ഉത്തരവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് പഞ്ചായത്തിന്റെ അനുമതിയോ മറ്റോ തേടിയിട്ടില്ലെന്നാണ് ആരോപണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മദ്യശാല തുറക്കുന്നതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെയും വ്യാപാരി സംഘടനകളുടെയും തീരുമാനം. ഇതിനായി വേണ്ടിവന്നാല്‍ സമരസമിതി രൂപീകരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു.
Post a Comment
0 Comments