കാസര്‍കോട് (www.evisionnews.in): 'മറവിരോഗം ബാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ ഓര്‍മകള്‍ കൊണ്ട് പ്രതിഷേധിക്കുന്നു' എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് എം.എസ്.എഫ് സംസ്ഥാന വ്യാപകമായി ഗാന്ധി സമാധിദിനം ഫാസിസിറ്റ് വിരുദ്ധദിനമായി ആചരിച്ചു. ഗാന്ധിജിയെ വിമര്‍ശിക്കുന്നത് ആഘോഷമാക്കുന്ന ഫാഷിസ്റ്റ് കാലത്ത് പൗര ധര്‍മം നിര്‍വഹിക്കുക എന്ന ബാധ്യത നാം ഏറ്റെടുക്കേണ്ടതുണ്ടെന്ന് വിവിധ മണ്ഡല കേന്ദ്രങ്ങളില്‍ നടന്ന സംഗമം അഭിപ്രായപ്പെട്ടു. കാസര്‍കോട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ സായാഹ്ന സദസ് ഉളിയത്തടുക്കയില്‍ നടന്നു.
തൃക്കരിപ്പൂര്‍: എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി തൃക്കരിപ്പൂര്‍ ടൗണില്‍ സംഘടിപ്പിച്ച സായാഹ്ന സദസ് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.എസ് നജീബ് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ജാബിര്‍ തങ്കയം അധ്യക്ഷത വഹിച്ചു. വത്സന്‍ പിലിക്കോട് മുഖ്യപ്രഭാഷാണം നടത്തി. എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. എം.ടി.പി കരീം, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് എം.സി ഷിഹാബ്, ജനറല്‍ സെക്രട്ടറി സഈദ് വലിയപറമ്പ, എം.എസ്.എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ടി.വി കുഞ്ഞബ്ദുള്ള, നബീല്‍ വടക്കെക്കൊവ്വല്‍, മുസ്തഫ ഉദിനൂര്‍, എ.ജി നൂറുല്‍ അമീന്‍, എ.ജി.സി ഷംഷാദ്, അബ്ദുള്ള ബീരിച്ചേരി, യു.പി ഫായിസ്, വി.പി.പി ശുഹൈബ്, അസ്ഹറുദ്ദീന്‍ മണിയനോടി, മര്‍സൂഖ് റഹ്്മാന്‍, മഹറൂഫ് പോത്താംകണ്ടം പ്രസംഗിച്ചു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സായാഹ്ന സദസ് മണ്ഡലം മുസ്്‌ലിം ലീഗ് പ്രസിഡണ്ട് എം.പി ജാഫര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് ജാഫര്‍ കല്ലംച്ചിറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റംഷീദ് നമ്പ്യാര്‍ കൊച്ചി സ്വാഗതം പറഞ്ഞു. മുസ്്‌ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി വണ്‍ ഫോര്‍ അബ്ദുറഹ്മാന്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, സെക്രട്ടറി റമീസ് ആറങ്ങാടി, മുസ്്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.സി.എ ലത്തീഫ്, ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി നൗഷാദ് കൊത്തിക്കാല്‍, സ്വാദിഖുല്‍ അമീന്‍, ഖലീല്‍ പുഞ്ചാവി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, ഹാരിസ് ബാവ നഗര്‍, യു.വി ഇല്യാസ്, മുബഷിര്‍ ഗല്ലി, അജ്മല്‍ തെക്കെപ്പുറം, ട്രഷറര്‍ ആത്തിഫ് തെക്കെപ്പുറം സംസാരിച്ചു.
ഉദുമ: ഉദുമയില്‍ നടന്ന ഫാഷിസ്റ്റ് വിരുദ്ധ സായാഹ്ന സദസ് ദേശീയ സെക്രട്ടറി എന്‍.എ കരീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജൗഹര്‍ ഉദുമ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, എം എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് സി.ഐ, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഉസാം പള്ളങ്കോട്, ഖാദര്‍ ആലൂര്‍, നഷാത്ത് പരവനടുക്കം, സിറാജ് ഈച്ചിലിങ്കാല്‍, സ്വഫ്‌വാന്‍ ചട്ടഞ്ചാല്‍, സായിസ് നാലാംവാതുക്കല്‍, റംഷീദ് നലാംവാതുക്കല്‍, നൂഹ്മാന്‍, ജാഫര്‍ കൗവ്വല്‍, ഇബ്‌റാഹിം എരോല്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷഹീന്‍ കുണിയ, നവാസ് ചെമ്പിരിക്ക പ്രസംഗിച്ചു.
Post a Comment
0 Comments