നീലേശ്വരം (www.evisionnews.in): നീലേശ്വരം മുന്‍സിപ്പല്‍ എം.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി. കൂടാതെ മുന്‍സിപ്പല്‍ എം.എസ്.എഫിന്റെ കണ്‍വെന്‍ഷനും നടത്തി. മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം സി.കെ.കെ മാണിയൂര്‍ ഉദ്ഘാടനം ചെയ്തതു. കോട്ടപ്പുറം മുസ്ലിം ലീഗ് ഓഫീസില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ എം.എസ്.എഫ് മുന്‍സിപ്പല്‍ സെക്രട്ടറി ശഹീര്‍ അഴിത്തല സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നിഷാദ് കടിഞ്ഞിമൂല അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ജില്ലാ ഭാരവാഹികള്‍ക്ക് മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ വൈസ് പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം ഉപഹാരം നല്‍കി. മുന്‍സിപ്പല്‍ കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി റമീസ് ആറങ്ങാടി നിരീക്ഷിച്ചു. എം.എസ്.എഫ് മുന്‍സിപ്പല്‍ ട്രഷറര്‍ അബ്ലുല്ല കോട്ടപ്പുറം നന്ദി പറഞ്ഞു.
Post a Comment
0 Comments