കാസര്‍കോട് (www.evisionnews.in): സ്വാശ്രയ മാനേജ്‌മെന്റ് കോളജുകളിലും സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളില്‍ നിന്ന് അകാരണമായി പിഴ ഈടാക്കി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് എം.എസ്.എഫ് ജില്ല പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ചില കോളജുകളിലും സ്‌കൂളുകളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ എം.എസ്.എഫ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
സെക്രട്ടറിയായിരുന്ന അസറുദ്ധീന്‍ എതിര്‍ത്തോടിനെ വൈസ് പ്രസിഡന്റായും നൗഷാദ് ചന്തേരയെ ജോയിന്‍സെക്രട്ടറിയായും തെരഞ്ഞെടുത്തു. പ്രസിഡന്റ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം റിപ്പോര്‍ട്ട് ചെയ്തു. ഇര്‍ഷാദ് മൊഗ്രാല്‍, ജാബിര്‍ തങ്കയം, അസറുദ്ധീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി, അനസ് എതിര്‍ത്തോട്, സിദ്ധീഖ് മഞ്ചേശ്വര്‍, ജൗഹര്‍ ഉദുമ, സവാദ് അംഗഡിമുഗര്‍, നവാസ് കുന്‍ചാര്‍, ടി.വി കുഞ്ഞബ്ദുല്ല, റഹ്മാന്‍ ഗോള്‍ഡന്‍ സംബന്ധിച്ചു.
Post a Comment
0 Comments