കാഞ്ഞങ്ങാട്:(www.evisionnews.in) പെരിയയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനിയും മാണിക്കോത്ത് സ്വദേശിനി യുമായ ഫാത്വിമത്ത് മുബഷിറ(15 ) യെ തട്ടിക്കൊണ്ടു പോയതായി മാതാപിതാക്കള്‍ നല്‍കിയിരുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ നിന്നും മുബഷിറയോടൊപ്പം കണ്ടെത്തിയ മുഹമ്മദ് നിയാസി(17 ) നെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. മുബഷിറ പഠിച്ചിരുന്ന പെരിയയിലെ സ്വകാര്യവിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് പുല്ലൂര്‍ ഉദയനഗറിലെ മുഹമ്മദ് നിയാസ്.ഒരുമാസം മുമ്പ് കാണാതായ മുബഷി റയെയും നിയാസിനെയും ചെന്നൈയില്‍ കണ്ടെത്തിയ പോലീസ് ഇരുവരെയും ഹൈക്കോടതിയില്‍ ഹാജരാക്കുകയും കോടതി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം രക്ഷിതാക്കളോടൊപ്പം വിട്ടയക്കുകയും ചെയ്തി രുന്നു.സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ നിയാസിനൊപ്പം പോയതെ ന്നാണ് പെണ്‍കുട്ടിയുടെ മൊഴിയെങ്കിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി യായതിനാലാണ് നിയാസിനെതിരെ തട്ടിക്കൊണ്ടുപോകലിന് പോലീസ് കേസെടുത്തത്.ചെന്നൈയിലെ വാടകവീട്ടില്‍ മുബഷിറയെയും നിയാസിനെയും ഒളിവില്‍ പാര്‍പ്പിച്ച തമിഴ്‌നാട് സ്വദേശി മുരുകനും കേസില്‍ പ്രതിയായേക്കും.
keywords-mubasheera-periya college-missing-case against abdul niyas
keywords-mubasheera-periya college-missing-case against abdul niyas
Post a Comment
0 Comments