കാസർകോട്:(www.evisionnews.in)മാക്‌സ്മുളളറെ പോലെ അഗാധ ചിന്തയും അതിവിപുലമായ ഭാഷാപാണ്ഡിത്യവും കൊണ്ട് വായനാ സമൂഹത്തെ വിസ്മയിപ്പിച്ച കവിയായിരുന്നു മഞ്ചേശ്വരം ഗോവിന്ദപൈ എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രകവി ഗോവിന്ദ പൈയുടെ സ്മരണാര്‍ത്ഥം മഞ്ചേശ്വരത്ത് കേരള-കര്‍ണ്ണാടക സര്‍ക്കാറിന്റെ സംയുക്താ ഭിമുഖ്യത്തില്‍ നിര്‍മ്മിച്ച ഗിളിവിണ്ടു പദ്ധതിയില്‍ ഗോവിന്ദപൈ സ്മാരക കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. രാഷ്ട്ര കവിയുടെ പ്രതിമ കര്‍ണ്ണാടക സാസ്‌കാരിക വകുപ്പുമന്ത്രി ഉമാശ്രീ അനാ ഛാദനം ചെയ്തു. യക്ഷഗാന മ്യൂസിയം കേരള റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരനും യക്ഷഗാന ഓഡിറ്റോറിയം കര്‍ണ്ണാടക വനം പരിസ്ഥിതി വകുപ്പു മന്ത്രി ബി.രാമനാഥ റൈയും ഉദ്ഘാടനം ചെയ്തു. ഡോ: എം.വീരപ്പ മൊയ്‌ലി എം.പി ആമുഖ പ്രഭാഷണം നടത്തി. പി.കരുണാകരന്‍ എം.പി, എം.രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു.കെ, മുന്‍ ജില്ലാകളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷറഫ്, മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്‍ അസീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.മുക്താര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം കെ.ആര്‍.ജയാനന്ദ, എം.ഹരീഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
keywords-manjeshwar-govinda pai memmoriyal centre-inaugration-pinaraayi vijayan
keywords-manjeshwar-govinda pai memmoriyal centre-inaugration-pinaraayi vijayan
Post a Comment
0 Comments