ന്യൂഡല്‍ഹി (www.evisionnews.in): കേരളത്തില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ക്രമസമാധാന വിഷയത്തില്‍ കേന്ദ്രം ഭരണഘടനാപരമായി ഇടപെടുമെന്ന് കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി കേന്ദ്ര ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ പാര്‍ട്ടി വക്താവ് ജി.വി.എല്‍ നരസിംഹ റാവുവാണ് സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരമൊരു മുന്നറിയിപ്പ് നല്‍കിയത്.
ഇന്ത്യയിലെ ഫെഡറല്‍ സംവിധാനം അനുസരിച്ച് ക്രമസമാധാനപാലനം സംസ്ഥാനത്തിന്റെ കീഴിലുള്ള വിഷയമാണ്. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിക്കെതിരെ അക്രമം തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനത്തില്‍ ഇടപെടാനുള്ള ഭരണഘടനാ പരമായ സാധ്യതകള്‍ പരിശോധിക്കുമെന്നാണ് നരസിംഹ റാവുവിന്റെ ഭീഷണി. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ തടയുമെന്ന് നവംബര്‍ അവസാനം കേരള മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷവും കേരളത്തില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ ആക്രമണങ്ങള്‍ തുടരുകയാണ്. സി.പി.ഐ.എം അതിക്രമത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിമലയുടേതാണ് ഏറ്റവുമൊടുവിലത്തെ കൊലപാതകമെന്നും അദ്ദേഹം ആരോപിച്ചു.
Post a Comment
0 Comments