കാസർകോട്:(www.evisionnews.in) രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ജനുവരി 26 ന് നടത്തുന്ന മനുഷ്യ ജാലികയുടെ പ്രചാരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസർകോട് മേഖല കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് ഒപ്പ് മരചുവട്ടിൽ സൗഹൃദവലയം തീർത്തു. മത സഹിഷ്ണുതയാണ് എസ് കെ എസ് എസ് എഫ് നൽകുന്ന സന്ദേശമെന്ന് സൗഹൃദ വലയം വിളിച്ചോതി.എൻ എ നെല്ലിക്കുന്ന് എം.എൽ എ ഉദ്ഘാടനം ചെയ്തു.പതിനായിരങ്ങൾ സംബന്ധിക്കുന്ന മനുഷ്യ ജാലിക പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ വലയം തീർത്തും പ്രശംസനീയമാണന്ന് എം എൽ എ അഭിപ്രായ പ്പെട്ടു, മേഖല പ്രസിഡന്റ് ഹാരിസ് ബി.എം ബെദിര അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു, എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ് വൈ എസ് ജില്ല ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി ,എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാർ, സി.പി എം കാസർകോട് ഏരിയ സെക്രട്ടറി ഹനീഫ നായിമാർ മൂല, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നജീബ് മാസ്റ്റർകുന്നിൽ, എസ് വൈ എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീൽ മുട്ടത്തൊടി, സലാം ഫൈസി പേരാൽ, മുഹമ്മദ് കുഞ്ഞി തുരുത്തി, ഹമീദ് ചേരങ്കൈ, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ലത്തീഫ്കൊല്ലമ്പാടി, ഹനീഫ് മൗലവി ഉളിയത്തടുക്ക, ശിഹാബ് അണങ്കൂർ, സുഹൈൽ ഫൈസി കമ്പാർ സലാം പള്ളങ്കോട്,, ഇ.കെ സിദ്ധീഖ് ,പി.എ ജലീൽ ഹിദായത്ത് നഗർ,, ശബീർ തളങ്കര, സാലിം ബെദിര ,തുടങ്ങിയവർ സംബന്ധിച്ചു.
keywords-skssf-kasaragod-na nellikkunnu mla
keywords-skssf-kasaragod-na nellikkunnu mla
Post a Comment
0 Comments