മംഗളൂരു: (www.evisionnews.in) കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ബിജെപി പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രി പിണറായി വിജയനു നേരെ മംഗളൂരു ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനു മുന്നിലും ആര്‍എസ്എസ്–ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കാസര്‍കോട്ടെ പരിപാടികള്‍ക്ക് ശേഷം രാജധാനി എക്‌സ്പ്രസ് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് മടങ്ങാന്‍ മംഗളൂരുവില്‍ എത്തിയതായിരുന്നു മുഖ്യമന്ത്രി. റെയില്‍വേ സ്റ്റേഷനുള്ളിലേക്ക് കടന്നതിനു പിന്നാലെ ബിജെപി– ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് രംഗത്തെത്തുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
നേരത്തെ, കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ നിര്‍മാണ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഉച്ചകഴിഞ്ഞ രണ്ടരയോടെയാണ് സംഭവം. ഉദ്ഘാടന പ്രസംഗത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റപ്പോള്‍ വേദിക്ക് പുറത്ത് മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു
Post a Comment
0 Comments