കാസർകോട്:(www.evisionnews.in)സംസ്ഥാന സർക്കാ രിന്റെ മികച്ച നഗരസഭ ക്കുള്ള അംഗീകാരം കാസർകോടിന്. ശുചിത്വമിഷൻ പദ്ധതിയുടെ ഭാഗമായി ആക്ഷൻ പ്ലാൻ സമർപ്പിച്ച മികച്ച നഗരസഭക്കുള്ള അംഗീകാരമാണ് കാസർകോട് നഗരസഭയെ തേടിയെത്തിയത്.തിരുവനന്തപുരത്ത് നടന്ന പ്രൗഢമായ ചടങ്ങിൽ നഗര സഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം അഭിനന്ദനാർഹനീയമായ നേട്ടത്തിനുള്ള സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.മറ്റുള്ള നഗരസഭകൾക്ക് മാതൃകയാവുന്ന പദ്ധതി കളുടെ രൂപ രേഖയാണ് ശുചിത്വമിഷൻ പദ്ധതിയുടെ ഭാഗമായി കാസർകോട് നഗരസഭ സമർപ്പിച്ചത്.മാലിന്യ നിർമാർജനത്തിന് പ്രാമുഖ്യം നൽകുന്ന വിവിധ പദ്ധതികൾക്കാണ് ഇത്തവണ നഗര സഭ രൂപം നൽകിയിരി ക്കുന്നത്.ഇതിൽ പല പദ്ധതികളും ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മറ്റു പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് നഗര സഭ ചെയർപേഴ്സൺ ബീഫാത്തിമ ഇബ്രാഹിം അറിയിച്ചു.
keywords-kasaragod-municipality-shuchithwa mission-apreation certificate
Post a Comment
0 Comments