തിരുവനന്തപുരം:(www.evisionnews.in) മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും നിയമോപദേശകനുമായ എൻ.കെ ജയകുമാറി നെതിരെ സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നിർണ്ണായക തെളിവുകളു മായി യൂത്ത് ലീഗ് രംഗത്ത്.തിരുവനന്തപുരത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് നുവാൽസ് വി സിയായിരിക്കെ എൻ.കെ ജയകുമാർ നടത്തിയ സാമ്പത്തിക തിരിമറിയുടെയും അഴിമതിയുടെയും തെളിവുകൾ മാധ്യമങ്ങൾക്ക് മുമ്പാകെ ഹാജരാക്കിയത്. എൻ.കെ ജയകുമാർ 15 കോടിയോളം രൂപ അനുമതിയില്ലാതെ ഡൽഹിയിലെ എച്ച്.പി.എൽ എന്ന കമ്പനിക്ക് കൈമാറിയതായി യൂത്ത് ലീഗ് നേതാക്കൾ തെളിവുകൾ നിരത്തി. ഇത് സംബന്ധിച്ച് മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് കത്ത് നൽകിയിരുന്നതായും, ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നതായും യൂത്ത് ലീഗ് നേതാക്കൾ വെളിപ്പെടുത്തി. ഇത്തരമൊരാളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രൈവറ്റ് സെക്രട്ടറിയാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി യുടെ ഓഫീസിൽ ഉയർന്ന പദവി നൽകിയിരിക്കുന്നത് കൊണ്ട് എൻ.കെ ജയകുമാറിനെതിരെയുള്ള അന്വേഷണം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഇദ്ദേഹത്തിനെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.ശമ്പളയിനത്തിൽ എൻ.കെ ജയകുമാർ അധികമായി കൈപ്പറ്റിയ 8,73214 രൂപ ചീഫ് ജസ്റ്റിസിന്റെ ഉത്തരവുണ്ടായിട്ട് പോലും ഇത് വരെയായും തിരിച്ച് പിടിക്കാനായിട്ടില്ല. ഈ പണം ഉടൻ തിരിച്ച് പിടിക്കണം. ജയകുമാറിനെ പദവിയിൽ നിന്നും മാറ്റി നിർത്തി മുഖ്യമന്ത്രി സ്വതന്ത്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.
keywords-youth legue-against chief minister orivate secretory-nk jayakumar
Post a Comment
0 Comments