Type Here to Get Search Results !

Bottom Ad

കേന്ദ്രസർക്കാർ സാധാരണക്കാരന്റെ അന്നം മുട്ടിച്ചു: ടി.കെ.കെ ഫൈസി

കാസർകോട്:(www.evisionnews.in) കേന്ദ്ര സർക്കാർ ജനങ്ങളിൽ അടിച്ചേൽപ്പിച്ചത് സാമ്പത്തിക അടിയന്തിരാവസ്ഥയാണെന്നും, കള്ളപ്പണം ഇല്ലായ്മ ചെയ്യാനെന്ന പേരിൽ നടപ്പിലാക്കിയ നോട്ട് നിരോധനം കാരണം സാധരണക്കാരന്റെ അന്നം മുട്ടി യെന്നും എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.കെ.ഫൈസി പറഞ്ഞു.കാസർകോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് എസ്.ഡി.പി.ഐ. ജില്ലാ  കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൈവേ ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ദിനത്തില്‍ എസ്.ഡി.പി.ഐ.ദേശവ്യാപകമായി നടത്തുന്ന കരിദിനത്തോട നുബന്ധിച്ചാണ് ഉപരോധം സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.ടി.സുലൈമാന്‍ സ്വാഗതം പറഞ്ഞു.ഖാദര്‍ അറഫ, അബ്ദുല്ല എരിയാല്‍, സക്കറിയ ഉളിയ ത്തടുക്ക, ഇക്ബാല്‍ ഹൊസങ്കടി, ഷൗക്കത്ത് നീലേശ്വരം, മുഹമ്മദ് ഷാ, അഷറഫ് കോളിയടുക്കം, മാണി പെരിയ തുടങ്ങിയവർ നേതൃത്വം നല്‍കി.




keywords-kasaragod-sdpi protest-against central government

Post a Comment

0 Comments

Top Post Ad

Below Post Ad