കാസര്‍കോട്:(www.evisionnews.in)പ്രമുഖ സംഗീത ആല്‍ബം നിര്‍മാതാക്കളായ 143 മീഡിയ ടീം ഇവിഷന്‍ ചാനലുമായി സഹകരിച്ച് ജനുവരി 18 ന് കാസര്‍കോട് സിറ്റി ടവര്‍ ഹോട്ടലില്‍ സംഘടിപ്പിക്കുന്ന ആര്‍ട്ടിസ്റ്റ് ഗാങ് കൂട്ടായ്മയുടെ ഓണ്‍ലൈന്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇ വിഷന്‍ ചെയര്‍മാന്‍ റഫീഖ് കേളോട്ടിന് നല്‍കി ആലംപാടി അറ്റ്‌ലസ് ക്ലബ് ഭാരവാഹി റഫീഖ് ആലംപാടി ബ്രോഷര്‍ പ്രകാശനം ചെയ്തു. ഇ വിഷന്‍ ചാനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ തന്‍സീര്‍ പട്‌ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഹാരിസ് പട്‌ള ,എം എ നജീബ്, അഷ്‌റഫ് നാലത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.
പാട്ടുപാടാനും എഴുതാനും അഭിനയിക്കാനും കഴിവുള്ളവര്‍ക്ക് അവസരം നല്കുന്നതിനാണ് ഇ വിഷന്‍143 മീഡിയ ടീം സംയുക്തമായി കാസര്‍കോട്ട് ആര്‍ട്ടിസ്റ്റ് ഗാങ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സംഗീതാഭിരുചിയും അഭിനയ താല്പര്യമുള്ളവര്‍ക്കും പങ്കടുക്കാം.അഭിനയ കഴിവ് പ്രകടിപ്പിക്കുന്ന സ്വന്തം ഡബ്മാഷ് ചെയ്ത വീഡിയോയും, സംഗീതാഭിരുചി തെളിയിക്കുന്നതിനായി പാടിയ ഗാനങ്ങളുടെ വീഡിയോ ക്ലിപ്പുകളും ഹാജരാക്കണം. ആര്‍ട്ടിസ്റ്റ് ഗാങ് കൂട്ടായ്മയില്‍ പ്രമുഖ ഗായകനും,സംഗീത സംവിധായകനുമായ ഷാഫി കൊല്ലം അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും. താല്പര്യമുള്ളവര്‍ 8129660790 / 9995808785 / 9633130366 / നമ്പറില്‍ വാട്‌സാപ്പില്‍ സന്ദേശം അയക്കേണ്ടതാണ്.
Post a Comment
0 Comments