ദുബൈ (www.evisionnews.in): മാര്‍ച്ച് ഒമ്പതിന് ദുബൈ അല്‍ മംസാര്‍ ഇത്തിഹാദ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചെമ്മനാട് പ്രീമിയര്‍ ലീഗിന്റെയും ചെംനാട്ടാര്‍ മീറ്റിന്റെയും ലോഗോ പ്രകാശനവും താരലേലവും നടത്തി. യു.എ.ഇ ചെമ്മനാട് ജമാഅത്ത് പ്രസിഡണ്ട് ഖാദര്‍ കുന്നില്‍ ലോഗോ പ്രകാശനം ചെയ്തു. സി.പി.എല്‍ രക്ഷാധികാരി നിസാമുദ്ദീന്‍ അലിച്ചേരി ആദ്യഘട്ട പ്രചാരണം ഉദ്ഘാടനം ചെയ്തു. നജീബ് ചെമ്മനാട് അധ്യക്ഷത വഹിച്ചു. എ.എച്ച് നസ്‌റുല്ലാഹ് ലേല നടപടികള്‍ നിയന്ത്രിച്ചു. ഷംസുദ്ദീന്‍ ചിറാക്കല്‍ സ്വാഗതം പറഞ്ഞു. സത്താര്‍ ചെമ്മനാട്, സൈനുല്‍ ആബിദ് പരവനടുക്കം, മുന ബടക്കംഭാഗം, റൗഫ് ചെമ്മനാട്, നഈമുള്ളാഹ്, തംജീദ്, യാക്കൂബ് എം.എ, സയ്യാന്‍ കടവത്ത്, ജലീല്‍ പാലോത്ത് സംബന്ധിച്ചു.
Post a Comment
0 Comments