ബോവിക്കാനം:(www.evisionnews.in) ബോവിക്കാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുഐക്യവേദി താലൂക്ക് ആക്ടിംഗ് പ്രസിഡണ്ട് ബി. വാമന ആചാര്യയുടെ ജ്വല്ലറിക്ക് നേരെ കല്ലെറിയുകയും കാര്‍ തീവെച്ച് നശിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഡി വൈ എഫ് ഐ ബോവിക്കാനം യൂണിറ്റ് സെക്രട്ടറി മുതലപ്പാറയിലെ മൊയ്തീന് സുനൈദ്(31), ബാലനടുക്ക സ്വദേശികളായ ജാഫര്‍ (28), അബ്ദുല്‍നിസാര്‍(28), അബ്ദുല്ലത്തീഫ് (35), ബോവിക്കാനത്തെ മൊയ്തീന് സിദ്ദീഖ്(28)എന്നിവരാണ് അറസ്റ്റിലായത്.
Post a Comment
0 Comments