Type Here to Get Search Results !

Bottom Ad

കുറ്റിക്കോലില്‍ പഞ്ചായത്ത് യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്കിടെ പ്രസിഡണ്ടിന് മര്‍ദനം: കുറ്റിക്കോലില്‍ ഉച്ചവരെ ഹര്‍ത്താല്‍

കുറ്റിക്കോല്‍ (www.evisionnews.in): കുറ്റിക്കോല്‍ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിനിടെയുണ്ടായ കയ്യാങ്കളിക്കിടെ പഞ്ചായത്ത് പ്രസിഡണ്ടിനും അംഗത്തിനും മര്‍ദനമേറ്റു. പഞ്ചായത്ത് പ്രസിഡണ്ട് പി.ജെ ലിസി, പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ആസൂത്രണസമിതി ഉപാധ്യക്ഷ സ്ഥാനത്തേക്ക് ആര്‍.എസ്.പിയിലെ ഹരീഷ് ബി. നമ്പ്യാരുടെ പേര് പ്രസിഡണ്ട് നിര്‍ദ്ദേശിച്ചതോടെ സി.പി.എം അംഗങ്ങള്‍ രോഷാകുലരായി. ഇത് വാക്കുതര്‍ക്കത്തിലെത്തുകയും പിന്നീട് അക്രമാസക്തമാവുകയുമായിരുന്നു. സി.പി.എം പഞ്ചായത്തംഗങ്ങളും പുറത്തുനിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരുമാണ് അക്രമത്തിന് പിന്നിലെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ ആരോപിച്ചു. ഭരണസമിതി അംഗങ്ങളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ച വരെ കുറ്റിക്കോല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ ഭരണകക്ഷി അംഗങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad