കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട്ട് കെ.എസ്.ആര്.ടി.സി കണ്ടക്ടറെ പോലീസുകാരന് മര്‍ദ്ദിച്ചതായി പരാതി.
ഞയറാഴ്ച രാത്രി കണ്ണൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് പോയ കെ.എസ്.ആര്.ടി.സി ബസിലാണ് സംഭവം. കാഞ്ഞങ്ങാട് ഡിപ്പോയിലെ കണ്ടക്ടര്‍ ചെറുപുഴ സ്വദേശി പ്രകാശി(40)നെയാണ് മര്‍ദ്ദിച്ചത്. ഫെയര്‍ സ്റ്റേജിനെചൊല്ലിയാണ് പോലീസുകാരന് തര്‍ക്കിച്ചത്. ഇതേ ബസില്‍ കയറിയ തന്നോട് രാവിലെ വാങ്ങിയ ചാര്‍ജില്‍ നിന്നും വ്യത്യസ്തമായി ചാര്‍ജ് വാങ്ങിയെന്ന് പറഞ്ഞാണ് തര്‍ക്കിച്ചത്. മറ്റൊരു സ്റ്റേജ് പരിധി കഴിഞ്ഞ് കയറിയാല്‍ സ്വാഭാവികമായി വാങ്ങുന്ന ചാര്‍ജ് വാങ്ങിയതാണ് പോലീസുകാരനെ പ്രകോപിപ്പിച്ചതെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ആവര്‍ത്തിച്ച് തര്‍ക്കിച്ചപ്പോള്‍ രാവിലെ നല്കിയ ടിക്കറ്റ് ഉണ്ടോയെന്ന് കണ്ടക്ടര്‍ ചോദിച്ചപ്പോള്‍ ഇത് ചോദിക്കാന്‍ താനാരെന്ന് പറഞ്ഞാണ് മര്‍ദ്ദിച്ചത്. ചന്തേര പോലീസ് സ്റ്റേഷനിലെ പോലീസുകാരനാണ് മര്‍ദ്ദിച്ചതെന്ന് കണ്ടക്ടര്‍ പറഞ്ഞു. കണ്ടക്ടര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതേ സംഭവത്തില്‍ പോലീസുകാരനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Post a Comment
0 Comments