കണ്ണൂര്‍ : (www.evisionnews.in) തുടര്‍ച്ചയായ പതിനൊന്നാം തവണയും സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ കോഴിക്കോടിന് കലാകിരീടം. പാലക്കാടും കണ്ണൂരും കോഴിക്കോടിന്റെ കുതിപ്പിനെ തടയാന്‍ ശ്രമിച്ചെങ്കിലും അവസാന ദിവസം സ്വര്‍ണകപ്പ് വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന് കോഴിക്കോട് ഉറപ്പിക്കുകയായിരുന്നു. പാലക്കാടാണ് രണ്ടാം സ്ഥാനത്ത് കണ്ണൂര്‍ മൂന്നാം സ്ഥാനത്തും. ഇതോടെ ഏഴുനാള്‍ നീണ്ടു നിന്ന കൗമാര കലകളുടെ ഉത്സവത്തിന് കൊടിയിറങ്ങി.
ദേശഭക്തിഗാന മല്‍സരത്തിലെ ഫലമാണ് കോഴിക്കോടിനെ മുന്നിലെത്തിച്ചത്. ഫലം വന്നപ്പോള്‍ പങ്കെടുത്ത 25 പേരില്‍ 14 പേര്‍ക്കും എ ഗ്രേഡാണ് ലഭിച്ചത്. ഇതില്‍ മൂന്നുപേര്‍ കോഴിക്കോട്ടുകാരായിരുന്നു. അതുവരെ മുന്നിലായിരുന്ന പാലക്കാടിന് ലഭിച്ചത് ഒരു ബി ഗ്രേഡും. ഇതോടെ കോഴിക്കോട് മുന്നിലെത്തി. അവസാന നിമിഷം എട്ട് അപ്പീലുകള്‍ ഉണ്ടായിരുന്നെങ്കിലും കോഴിക്കോടിന്റെ വിജയക്കുതിപ്പിന് തടസമായില്ല.
Post a Comment
0 Comments