കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് നഗരത്തിലുണ്ടായ വാഹനാപകടങ്ങൡ വഴിയാത്രക്കാരിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെ കോട്ടച്ചേരി ബസ് സ്റ്റാന്റിന് സമീപം പോലീസ് എയ്ഡ് പോസ്റ്റിനടത്താണ് അപകടം. അമിതവേഗതയില്‍വന്ന കാര്‍ എതിരെ വരികയായിരുന്ന ഓട്ടോയില്‍ ഇടിച്ച ശേഷം മറ്റു രണ്ട് ബൈക്കുകളിലിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാര്‍ക്കും ഓട്ടോയിലുണ്ടായിരുന്നവര്‍ക്കും പുറമെ വഴിയാത്രക്കാരിക്കും അപകടത്തില്‍ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെതുടര്‍ന്ന് അല്‍പസമയം ഗതാഗതം സ്തംഭിച്ചു. നിര്‍ത്താതെ ഓടിച്ചുപോയ കാറിനെ കാഞ്ഞങ്ങാട്ട് പഴയ കൈലാസ് തീയേറ്ററിനടുത്തുവെച്ച് പോലീസ് പിടികൂടി.
കാഞ്ഞങ്ങാട്ട് കൂട്ടവാഹനാപകടം: നാലു പേര്‍ക്ക് പരിക്ക്
11:22:00
0

Post a Comment
0 Comments