ഉപ്പള (www.evisionnews.in): ബഹ്റൈന്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സിയുടെ രണ്ടാമത് ബൈത്തുറഹ്മ സമര്‍പ്പണം ഇന്ന് നടക്കും. 30 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന ഉപ്പള പച്ചിലംപാറയിലെ ഷമീമിനാണ് വീട് നല്‍കുന്നത്. കമ്മിറ്റിയുടെ ആദ്യ സാന്ത്വന സ്പര്‍ശം ലഭിച്ചത് പാറപ്പള്ളിയിലെ നിര്‍ധന കുടുംബത്തിലെ ആയിഷുമ്മക്കായിരുന്നു.
വൈകിട്ട് നാലു മണിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് ഉദ്ഘാടനം ചെയ്യും. പ്രമുഖ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പള താക്കോല്‍ ദാനം നിര്‍വഹിക്കും. മുസ്ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിക്കും.
Post a Comment
0 Comments