കണ്ണൂര്‍:(www.evisionnews.in) പെണ്‍കുട്ടികളുടെ ഹയര്‍സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടി മല്‍സരത്തിന്റെ വിധി നിര്‍ണ്ണയത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് കേസെടുത്തു. രണ്ട് വിധികര്‍ത്താക്കളും ഒരു നൃത്താധ്യാപകനും ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെയാണ് കേസ്.
കുച്ചിപ്പുടി മല്‍സരത്തിന്റെ വിധികര്‍ത്താക്കളായ വേദാന്തമൗലി, വിജയ് ശങ്കര്‍, നൃത്താധ്യാപകന്‍ അന്‍സാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഒന്നരലക്ഷം കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
ആലപ്പുഴ ജില്ലയിലെ വിദ്യാര്‍ഥിനിയുടെ മാതാവ് നല്‍കിയ പരാതിയിലാണ് നടപടി. പ്രാഥമിക അന്വേഷണത്തില്‍ വിധിനിര്‍ണയിച്ച അധ്യാപകനെതിരെ തെളിവ് ലഭിച്ചതോടെ കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി: എ.വി പ്രദീപ് കുമാര്‍ ത്വരിതാന്വേഷണം നടത്താന്‍ സിഐയെ ചുമതലപ്പെടുത്തിയിരുന്നു.
Post a Comment
0 Comments