Type Here to Get Search Results !

Bottom Ad

എസ്‌.എഫ്‌.ഐ വിദ്യാർഥി രാഷ്ട്രീയത്തിന്‌ കളങ്കം:എം.എസ്‌.എഫ്‌


ചെർക്കള:(www.evisionnews.in) എസ്‌.എഫ്‌.ഐ തങ്ങൾക്ക്‌ ആധിപത്യമുള്ള കാമ്പസുകളിൽ മറ്റു വിദ്യാർഥി പ്രസ്ഥാനങ്ങളെ അക്രമത്തിലൂടെ അടിച്ചമ ർത്താൻ ശ്രമിക്കുകയാണെന്നും ഇത്‌ കേരളത്തിലെ വിദ്യാർഥി രാഷ്ട്രീയത്തിന്‌ കളങ്കമാണെന്നും എം.എസ്‌.എഫ്‌ ചെങ്കള പഞ്ചായത്ത്‌ നേതൃയോഗം ആരോ പിച്ചു. കഴിഞ്ഞ ദിവസം ഉദിനൂർ സ്കൂളിൽ എം.എസ്‌.എഫ്‌ ജില്ലാ നേതാക്കളട ക്കമുള്ള പ്രവർത്തകർക്ക്‌ നേരെ ഡി.വൈ.എഫ്‌.ഐ-എസ്‌.എഫ്‌.ഐ അഴിച്ചു വിട്ട അക്രമം പ്രതിഷേ ധാർഹമാണെന്നും ഇത്‌ തുടർന്നാൽ ശക്തമായ പ്രത്യാ ഘാതങ്ങൾ അവർ നേരിടേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബി.കെ അബ്ദുസ്സമദ്‌ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ ഖാലിദ്‌ ഷാ അധ്യക്ഷത വഹിച്ചു.എം.എസ്‌.എഫ്‌   സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഹാഷിം  ബംബ്രാണി, മണ്ഡലം പ്രസിഡന്റ്‌ അനസ്‌ എതിർത്തോട്‌, സി.ടി റിയാസ്‌, ആസിഫ്‌ ഉപ്പള, സാബിത്ത്‌ ബി.സി റോഡ്‌, റഹീം മഞ്ചേശ്വരം,ഷാനിഫ്‌ നെല്ലികട്ട, സുഫൈദ്‌ ചെങ്കള, ഫസൽ ന്യൂ ബേവിഞ്ച, ഖാദി ബേവി, ഷഫാൻ ബേവിഞ്ച, അറഫാത്ത്‌ കോവ്വൽ, സമീർ ചെർക്കള തുടങ്ങിയവർ സംബന്ധിച്ചു.അജ്മൽ മിർഷാൻ സ്വാഗതവും നാഫിഹ്‌ എതിർത്തോട്‌ നന്ദിയും പറഞ്ഞു.




keywords-msf-chengala panchayath committi-agaist sfi-leadership meeting

Post a Comment

0 Comments

Top Post Ad

Below Post Ad