മുള്ളേരിയ (www.evisionnews.in): മുള്ളേരിയ ഹൈസ്‌കൂളിന് സമീപത്ത് ബീവറേജ് ഔട്ട് ലെറ്റ് തുറക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. മദ്യശാല തുറക്കുന്നതിനെതിരെ മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ ദിവസം സ്‌കൂളിന് സമീപത്ത് ബീവറേജ് ഔട്ട് ലെറ്റ് തുറക്കുന്നതി നെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാരും ഒപ്പം പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഔട്ട് ലെറ്റ് തുറക്കാനുള്ള ശ്രമത്തിനെതിരെ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.നാട്ടുകാരുടെയും വ്യാപാരി വ്യവ സായി ഏകോപന സമിതിയുടേയും പ്രതിഷേധത്തിന് ഐക്യദാർഢ്യ വുമായാണ് വ്യാഴാഴ്‌ച്ച മുള്ളേരിയ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾ സമരം സംഘടിപ്പിച്ചത്. വിദ്യാർത്ഥികളോടൊപ്പം സ്‌കൂൾ അധികൃതരും,അധ്യാപകരും സമരത്തിൽ അണിചേർന്നു.ബദിയടുക്കയില്‍ പ്രവര്‍ത്തിച്ചിരുന്ന ഔട്ട്‌ലെറ്റാണ് മുള്ളേരിയ ഹൈസ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിട്ടത്തിലേക്ക് മാറ്റുന്നത്.എന്നാല്‍ ഇതു സംബന്ധിച്ച് പഞ്ചായത്തിന്റെ അനുമതിയോ മറ്റോ തേടിയിട്ടില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് മദ്യശാല തുറക്കുന്നതിനെതിരെ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെയും വ്യാപാരി സംഘടനകളുടെയും,വിദ്യാർത്ഥികളുടെയും തീരുമാനം. ഇതിനു വേണ്ടി സമര സമിതി രൂപീകരിക്കുവാനുള്ള ഒരുക്കങ്ങളും നടന്നു വരുന്നുണ്ട്.
keywords-mulleriya-bevarage outlet-against student protest
Post a Comment
0 Comments