കാഞ്ഞങ്ങാട്:(www.evisionnews.in)സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജ്യുക്കേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭയില്‍ ആരംഭിക്കുന്ന കേരള സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമി കാസര്‍കോട് കേന്ദ്രത്തിന്റെ ഉദ്ഘാടനം 17 ന് വൈകുന്നേരം നാലിന് ചെമ്മട്ടം വയല്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വ ഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും.പി കരുണാകരന്‍ എം പി മുഖ്യാതിഥി ആകും. ജില്ലയിലെ എംഎല്‍എ മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാകളക്ടര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവർ സംബന്ധിക്കും.
keywords-civil service academy kasaragod-kanhangad municipality-minister-c raveendranath
Post a Comment
0 Comments