Type Here to Get Search Results !

Bottom Ad

എൻഡോസൾഫാൻ: സർക്കാർ നടപടികൾ ത്വരിതപ്പെടുത്തണം:മുസ്ലിം യൂത്ത് ലീഗ്


കാസർകോട്:(www.evisionnews.in)എൻഡോസഫൻ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ ധനസഹായം അനുവദിക്കണമെന്ന് സുപ്രിം കോടതി ഉത്തരവിട്ട സാഹചര്യത്തിൽ നടപടി ക്രമങ്ങൾ ത്വരിതപ്പെടുത്തി ഉടൻ വിതരണം ചെയ്യണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. എൻഡോ സൾഫാൻ ബാധിത പഞ്ചായത്തുകളുടെ സമീപ പഞ്ചായത്തുകളിൽ നിന്നും രോഗം നിർണ്ണയിച്ച് എൻഡോസൾഫാൻ ബാധ സ്ഥിരീകരിച്ച പട്ടികയിലെ രോഗികൾക്ക് കൂടി ധനസഹായങ്ങളും, ആനുകൂല്യങ്ങളും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് അഷ്‌റഫ് ഇടനീർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി.ഡി.കബീർ സ്വാഗതം പറഞ്ഞു.യൂസുഫ് ഉളുവാർ,നാസർ ചായിന്റടി, ഹാരിസ് പട് ല ,മൻസൂർമല്ലത്ത്, എം.എ.നജീബ്, സെഡ് എ കയ്യാർ, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ തുടങ്ങിയവർ സംബന്ധിച്ചു.




keywords-endosulfan-muslim youth legue-district ledership meeting

Post a Comment

0 Comments

Top Post Ad

Below Post Ad