Type Here to Get Search Results !

Bottom Ad

ജില്ലയില്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

കാസർകോട് :(www.evisionnews.in)രാജ്യത്തിന്റെ 68-ാം റിപ്പബ്ലിക് ദിനം  ജില്ലയില്‍ വിപുലമായി ആഘോഷിച്ചു.  വിദ്യാനഗറിലെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന  റിപ്പബ്ലിക് ദിന പരേഡില്‍  റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പതാക ഉയര്‍ത്തി മാര്‍ച്ച് പാസ്റ്റില്‍  അഭിവാദ്യം സ്വീകരിച്ചു. ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു,  ജില്ലാ പോലീസ് മേധാവി കെ ജി സൈമ എിവരും സല്യൂട്ട് സ്വീകരിച്ചു.  പി കരുണാകരന്‍ എംപി, ജില്ലയിലെ എംഎല്‍എ മാരായ  പി ബി അബ്ദുള്‍ റസാഖ്, എന്‍ എ നെല്ലിക്കുന്ന് , കെ കുഞ്ഞിരാമന്‍, എം രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എജിസി ബഷീര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 
ജില്ലാപോലീസ്, വനിതാ പോലീസ്, സായുധ പോലീസ്, എക്‌സൈസ്, എന്‍സിസി സീനിയര്‍ ഡിവിഷന്‍ കാസര്‍കോട് ഗവ. കോളേജ്, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ്, ജൂനിയര്‍ ഡിവിഷന്‍ എന്‍സിസി  കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പെരിയ ജവഹര്‍ നവോദയ, കെ എ പി നാലാം ബറ്റാലിയന്‍ ബാന്‍ഡ് പാര്‍ട്ടി, ജിഎച്ച്എസ് എസ് കാസര്‍കോട്, ചെമ്മനാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍സിസി എയര്‍വിങ്, നീലേശ്വരം രാജാസ് ഹൈസ്‌കൂള്‍ എന്‍സിസി നേവല്‍ വിങ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജിവിഎച്ച്എസ് കുഞ്ചത്തൂര്‍, ജിഎച്ച്എസ്എസ് ബളാന്തോട്, ജിഎച്ച്എസ്എസ് ഉദിനൂര്‍, ജിഎച്ച്എസ്എസ് ചട്ടഞ്ചാല്‍, റെഡ്‌ക്രോസ് യൂണിറ്റ് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവ. ഹൈസ്‌കൂള്‍ സൗത്ത് ബല്ല, ജവഹര്‍ നവോദയ ബാന്റ് സെറ്റ്, ജവഹര്‍ നവോദയ വിദ്യാലയ പെരിയ, കേന്ദ്രീയ വിദ്യാലയ നമ്പര്‍ 2, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗൈഡ്‌സ് വിഭാഗത്തില്‍  ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ കാസര്‍കോട്, ജവഹര്‍  നവോദയ വിദ്യാലയ, ജയ്മാത സ്‌കൂള്‍ ബാന്റ് സംഘം എന്നിവര്‍ മാര്‍ച്ച് 
പാ സ്റ്റില്‍ അണിനിരന്നു. കാസര്‍കോട് ഹെഡ് ക്വാർട്ടേഴ്‌സ്  കമാണ്ടര്‍ കെ വിശ്വനാഥന്‍, സബ് ഇന്‍സ്‌പെക്ടര്‍  പി വി ഗംഗാധരന്‍ എന്നിവരാണ് പരേഡ് നയിച്ചത്.  
പരേഡില്‍ പോലീസ് വിഭാഗത്തില്‍  വനിതാ പോലീസ് കാസര്‍കോട്, എന്‍സിസി സീനിയര്‍ ഡിവിഷനില്‍  കാസര്‍കോട് ഗവ. കോളേജ്, എന്‍സിസി ജൂനിയര്‍ വിഭാഗത്തില്‍ കാഞ്ഞങ്ങാട്  ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, സ്‌കൗട്ട്  ആന്റ് ഗൈഡ്‌സ് വിഭാഗത്തില്‍  ജവഹര്‍ നവോദയ വിദ്യാലയ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിഭാഗത്തില്‍  ജിഎച്ച്എസ് ബളാന്തോട്, റെഡ്‌ക്രോസ്സില്‍ ഗവ. എച്ച്എസ് ബല്ല എന്നിവരും  സമ്മാനാര്‍ഹരായി. വിജയികള്‍ക്ക്  മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.   ദേശീയോദ്ഗ്രഥന ഉപന്യാസ മത്സരത്തില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി  സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിവിധ സാംസ്‌കാരിക പരിപാടികളും  അരങ്ങേറി.  ചൈതന്യ സ്‌കൂള്‍ കുഡ്‌ലു അവതരിപ്പിച്ച യോഗ, പരവനടുക്കം മാതൃകാസഹവാസ വിദ്യാലയം അവതരിപ്പിച്ച  മാര്‍ഗം കളി, കുമ്പള ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂള്‍ അവതരിപ്പിച്ച ദേശഭക്തിഗാനം എന്നിവയും അരങ്ങേറി.
എഡിഎം കെ അംബുജാക്ഷന്‍, ആര്‍ഡിഒ ഡോ. പി കെ ജയശ്രീ,  ഡെപ്യൂട്ടി കളക്ടര്‍മാര്‍, ഡിവൈഎസ്പി മാര്‍, വിവിധ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമ പ്രവര്‍ത്തകര്‍, അധ്യാപകര്‍, ജീവനക്കാര്‍, പൊതുജനങ്ങള്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.




keywords-republic day parade-kasaragod municipal stadium

Post a Comment

0 Comments

Top Post Ad

Below Post Ad