Type Here to Get Search Results !

Bottom Ad

ധര്‍മടത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു: കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍

കണ്ണൂര്‍ (www.evisionnews): തലശേരി ധര്‍മ്മടത്തിന് സമീപം ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷാ(52) ണ് വെട്ടേറ്റുമരിച്ചത്. ബുധനാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് സംഭവം. 

വീട്ടില്‍ തനിച്ചായിരുന്ന സന്തോഷിനെ വീട്ടിലെത്തിയ ഒരുസംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യ ബേബിയും മക്കളും ബേബിയുടെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെയാണ് സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്. ഇതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്തോഷ് ആര്‍.എസ്.എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യ ശിക്ഷകായിരുന്നു. നിലവില്‍ ബി.ജെ.പിയുടെ ബൂത്ത് പ്രസിഡണ്ടാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ആറാംവാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും സന്തോഷായിരുന്നു. 

സി.പി.എം പ്രവര്‍ത്തകരാണ് കൊലക്ക് പിന്നിലെന്ന് ആരോപിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അതെസമയം സംഭവവുമായി ബന്ധമില്ലെന്ന് സിപിഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചു. തലശേരി ബ്രണ്ണന്‍ കോളജില്‍ വിവേകാനന്ദ ജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ- എബിവിപി സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad