Type Here to Get Search Results !

Bottom Ad

ഖാസി അബ്ദുല്ല മൗലവിയുടെ മരണം: സി.ബി.ഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


കൊച്ചി: (www.evisionnews.in) ചെമ്പരിക്ക-മംഗലാപുരം ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തുടരന്വേഷണം അവസാനിപ്പിച്ച് സി.ബി.ഐ. റിപ്പോര്‍ട്ട്. സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റാണ് എറണാകുളം സി.ജെ.എം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഖാസിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും ഉണ്ടായിട്ടില്ലെന്നും മരിച്ച വീട്ടിലും അക്രമണം നടന്നതായി സൂചന ലഭിച്ചിട്ടില്ലെന്നും കോടതിക്ക് സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ഡോക്ടറുടെ വിലയിരുത്തല്‍, വിദഗ്ദ്ധരുടെ നിരീക്ഷണം, തെളിവുകള്‍, ശാസ്ത്രീയ പരിശോധന തുടങ്ങിയവയെല്ലാം ഖാസിയുടെ മരണം കൊലപാതക സാധ്യത ഇല്ലാതാക്കുന്നുവെന്ന് സിബിഐയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഖാസി ആത്മഹത്യ ചെയ്തതാണെന്ന സ്ഥിരീകരണത്തിലേക്ക് സിബിഐയുടെ പുതിയ സംഘവും എത്തിച്ചേരുകയായിരുന്നു. ആത്മഹത്യ ചെയ്തതിനുള്ള വ്യക്തമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ലെങ്കിലും സാഹചര്യ തെളിവുകളും തിരുവനതപുരം മെഡിക്കല്‍ കോളജിലെ രണ്ട് ഡോക്ടര്‍മാരടക്കമുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും വിഷാദ രോഗത്താല്‍ മൗലവി സ്വയം മരിക്കുകയായിരുന്നുവെന്ന നിഗമനത്തിലേക്ക് എത്തുകയാണെന്ന് ഇന്‍സ്‌പെക്ടര്‍ കെജെ ഡാര്‍വിന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ആദ്യം ലോക്കല്‍ പോലീസും ശേഷം ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് വിടുകയായിരുന്നു. ആത്മത്യ ചെയ്തതാണെന്നുള്ള സിബിഐ യുടെ ആദ്യ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി മതപരമായ ജീവിതം നയിച്ചിരുന്ന മൗലവി ആത്മഹത്യ ചെയ്യില്ലെന്ന് പറഞ്ഞ് നല്‍കിയ ഹര്‍ജിയിലാണ് കൊച്ചി സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത് . 2010 ഫെബ്രുവരി 15 നായിരുന്നു മൗലവിയെ ചെമ്പരിക്ക കടപ്പുറത്തെ പാറക്കെട്ടിന് സമീപം ദുരൂഹ സാഹചര്യത്തില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്.



keywords-kasaragod-chembarikka-cm abdulla moulavi-cbi report submitted

Post a Comment

0 Comments

Top Post Ad

Below Post Ad