Type Here to Get Search Results !

Bottom Ad

മുബഷിറയെയും ഒപ്പമുള്ള വിദ്യാര്‍ഥിയെയും തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും


കാഞ്ഞങ്ങാട്:(www.evisionnews.in) ഒരു മാസം മുമ്പ് കാണാതായ പെരിയയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പത്താംതരം വിദ്യാര്‍ത്ഥിനി ഫാത്വിമത്ത് മുബഷിറയേയും ഇതേസ്ഥാപനത്തില്‍ പഠിക്കുന്ന പുല്ലൂരിലെ മുഹമ്മദ് നിയാസിനേയും ചെന്നൈയില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു്. ഹൊസ്ദുര്‍ഗ് സി ഐ സി കെ സുനില്‍കുമാറാണ് വനിതാപോലീസിന്റെ സഹായത്തോടെ കൗമാരക്കാരായ കമിതാക്കളെ കസ്റ്റഡിയിലെടുത്തത്. ഇവരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹാജരാക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുള്ളതിനാല്‍ മുഹമ്മദ് നിയാസിനെതിരെ കേസെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് പോലീസ് പറഞ്ഞു. മുബഷിറയുടെ ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയെ തുടര്‍ന്ന് ജനുവരി 10നകം പെണ്‍കുട്ടിയെ ഹാജരാക്കണമെന്നാണ് ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയിരുന്നതെങ്കിലും അതിന് സാധിച്ചിരുന്നില്ല. കൂടുതല്‍ സമയം അനുവദിക്കണമെന്ന് അപേക്ഷ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ജനുവരി 16 വരെ കോടതി സമയം അനുവദിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍് ചെന്നൈയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 
ഡിസംബര്‍ ഒമ്പതിന് രാവിലെയാണ് ഇരുവരേയും കാണാതായത്. മുബഷിറയെ കാണാതായ സംഭവത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണംനടത്തുന്നതിനിടയിലാണ് ഇതേകോളജിലെ വിദ്യാര്‍ത്ഥിയായ നിയാസിനേയും കാണാതായതായി വ്യക്തമായത്. ഹൈക്കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരേയും കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവന്ന് ജുവനല്‍ കോടതിയില്‍ ഹാജരാക്കും. 











Keywords: Mubashira, Chennai, Kanhangad, Kasaragod, Students, High Court, 

Post a Comment

0 Comments

Top Post Ad

Below Post Ad