കണ്ണൂര്‍ (www.evisionnews.in): കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം. പ്രതിഷേധ പ്രകടനവുമായി റോഡിലിറങ്ങിയ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്ന പോലീസ് സ്റ്റേഷന്‍ ഗ്രൗണ്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും ചെയ്തു. പഴയ ബസ് സ്റ്റാന്റ്് പരിസരത്ത് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ജവഹര്‍ സ്റ്റേഡിയത്തിന് മുന്നില്‍വെച്ചാണ് പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. നിയന്ത്രണവിധേയമായതോടെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സമീപത്തുളള ഫ്ളക്സ് ബോര്‍ഡുകളെല്ലാം ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമൊരുക്കിയിട്ടുണ്ട്.
ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കലോത്സവ വേദികളിലെ സദസും ഒഴിഞ്ഞുകിടക്കുകയാണ്. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും പിന്നീട് പലതും റദ്ദാക്കി.
സ്‌കൂള്‍ കലോത്സവത്തെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്നായിരുന്നു ബിജെപി നേതാക്കള്‍ ആദ്യം അറിയിച്ചിരുന്നെങ്കിലും പ്രവര്‍ത്തകര്‍ നിര്‍ദ്ദേശം പാലിച്ചില്ല.
Post a Comment
0 Comments