കാസര്‍കോട് (www.evisionnews.in): കാസര്‍കോട് പ്രസ്‌ക്ലബ്ബ് ഏര്‍പ്പെടുത്തിയ കെ കൃഷ്ണന്‍ സ്മാരക അവാര്‍ഡ് മാധ്യമം ബദിയടുക്ക ലേഖകന്‍ സുബൈര്‍ ബാപ്പാലിപ്പൊനത്തിന് സമര്‍പ്പിച്ചു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അവാര്‍ഡ് സമര്‍പ്പണം നടത്തി. പത്രപ്രവര്‍ത്തകരുടെ വിമര്‍ശനം ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വളര്‍ച്ചക്കുള്ള വളമായി സ്വീകരിക്കണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു.
പ്രലോഭനങ്ങള്‍ക്ക് വഴങ്ങാത്ത പത്രപ്രവര്‍ത്തകനായിരുന്നു കെ കൃഷ്ണനെന്നും എം.എല്‍.എ പറഞ്ഞു. നീതിലഭിക്കാത്തവര്‍ക്കുവേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ കെ കൃഷ്ണന്‍ കാസര്‍കോട് കണ്ട ഏറ്റവും ധൈര്യ ശാലിയായ പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.വി ജയരാജന്‍ പറഞ്ഞു. പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ് അധ്യക്ഷത വഹിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എം.ഒ വര്‍ഗീസ്, പി.എം. അബ്ദുല്‍ റഹ്മാന്‍, സുബൈര്‍ ബാപ്പാലിപ്പൊനം സംസാരിച്ചു. വൈസ് പ്രസിഡണ്ട് ടി.എ ഷാഫി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി രവീന്ദ്രന്‍ രാവണീശ്വരം സ്വാഗതവും ട്രഷറര്‍ വിനോദ് പായം നന്ദിയും പറഞ്ഞു.
Post a Comment
0 Comments