കാസര്‍കോട്:(www.evisionnews.in) കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി-ലീഗ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ നടന്ന വാക്‌പോര് കയ്യാങ്കളിയിൽ കലാശിച്ചു. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് കാര്യങ്ങൾ കയ്യാങ്കളിയിലെത്തിയത്. സംഭവത്തിൽ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിമിനും ലീഗ് കൗണ്‍സിലര്‍ ഹമീദ് ബെദിരയ്ക്കും പരിക്കേറ്റു. ചെയര്‍പേഴ്‌സണിന്റെ ഡയസിലേക്ക് കയറിയ മൂന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ മൈക്ക് തട്ടിപ്പറക്കുകയും നെയിം ബോര്‍ഡ് തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.ഫയലുകള്‍ വലിച്ചെറിഞ്ഞ നിലയിലുമാണ്.ചെയര്‍പേഴ്‌സണിന്റെ കൈവിരലിനാണ് പരിക്ക്.സംഭവത്തെ തുടർന്ന് യോഗനടപടികള്‍ നിര്‍ത്തി വെച്ചു. ഭവനപുനരുദ്ധാരണ പ്രവൃത്തിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നൈമുന്നിസയെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രണ്ട് കൗണ്‍സില്‍ യോഗങ്ങള്‍ ബിജെപി കൗണ്‍സിലര്‍മാര്‍ തടസ്സപ്പെടുത്തിയിരുന്നു.ഇതിന്റെ തുടർച്ചയായാണ് വെള്ളിയാഴ്ച്ചയും കൗൺസിൽ യോഗത്തിനിടെ പ്രശ്നങ്ങളുണ്ടായത്.
അക്രമം നടത്തിയ ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്ന് ലീഗ് കൗൺസിലർമാർ അറിയിച്ചു.
keywords-kasaragod-muncipality-counsil meet-injured chairperson
keywords-kasaragod-muncipality-counsil meet-injured chairperson
Post a Comment
0 Comments