Type Here to Get Search Results !

Bottom Ad

യുവജന കമ്മീഷന്‍ ജില്ലാ സെമിനാര്‍ 23ന് കാസർകോട്ട്; ചിന്താ ജെറോം ഉദ്ഘാടനം ചെയ്യും


കാസര്‍കോട്:(www.evisionnews.in) കേരള സംസ്ഥാന യുവജന കമ്മീഷന്‍ ലഹരി വിമുക്ത യുവത്വം എന്ന പ്രമേയത്തില്‍ നടത്തുന്ന ജില്ലാതല സെമിനാര്‍ ജനുവരി 23ന് നടക്കും. രാവിലെ 10 മണി മുതല്‍ കാസര്‍കോട് വ്യാപാര ഭവന്‍ ഹാളില്‍ നടക്കുന്ന പരിപാടി യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോം ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ അംഗം ഖാദര്‍ മാന്യ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം മുഖ്യാതിഥിയാ യിരിക്കും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ റഹീം വിഷയാവതരണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം അര്‍ഷാദ് വോര്‍ക്കടി, ബദിയടുക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്യാം പ്രസാദ് മാന്യ, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ശിവ പ്രസാദ്, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ജന. സെക്രട്ടറി ജില്‍മി വര്‍ഗ്ഗീസ്, നവഭാരത് സയന്‍സ് കോളേജ് മാനേജിംഗ് ഡയറക്ടര്‍  കെ എം സഫ്‌വാന്‍ കുന്നില്‍, കോര്‍ദോവ കോളേജ് ചെയര്‍മാന്‍ കാപ്പില്‍ കെ ബി എം ഷരീഫ് എന്നിവർ  പ്രസംഗിക്കും. യൂത്ത് കോര്‍ഡിനേറ്റര്‍ മാരായ എം എ നജീബ് സ്വാഗതവും, കെ മഹേഷ് നന്ദിയും പറയും.




keywords-youth commision-seminar-kasaragod-chinda jerom

Post a Comment

0 Comments

Top Post Ad

Below Post Ad