Type Here to Get Search Results !

Bottom Ad

കണ്ടല്‍ കാടുകളെ തൊട്ടറിഞ്ഞ് ഉദുമ സ്‌കൂളിലെ വിദ്യാര്‍ത്ഥികൾ


ഉദുമ:(www.evisionnews.in) ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഇക്കോ ക്ലബ് പ്രവര്‍ത്തകര്‍ നടത്തിയ പരിസ്ഥിതി യാത്ര വിദ്യാര്‍ത്ഥികള്‍ക്ക് വേറിട്ടഅനുഭവമായി. ഉദുമ സ്‌കൂളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ 44 കുട്ടികളാണ് കണ്ണൂര്‍ കണ്ടല്‍ പ്രൊജക്ടിന്റെ ഭാഗമായ പയ്യന്നൂര്‍ പുല്ലങ്കോട് പുഴയിലെ കണ്ടല്‍ കാടുകളെ തൊട്ടറിഞ്ഞുള്ള യാത്രനടത്തിയത്. തോണിയില്‍ പുഴയിലെ കണ്ടല്‍ കാടുകള്‍ മുഴുവന്‍ കുട്ടികള്‍ ചുറ്റിക്കണ്ടു. വില്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ഫീല്‍ഡ് ഓഫീസര്‍ എം. രമിത്ത്, പരിസ്ഥിതി പ്രവര്‍ത്തകരായ പി.പി രാജന്‍, അഫ്‌സല്‍ ക്ലാസെടുത്തു. വലിയ പറമ്പ് ഇടയിലക്കാട് നാഗവനം, വലിയ പറമ്പ് ദ്വീപ്, പുലിമുട്ട് എന്നിവയും സന്ദര്‍ശിച്ചു. ഹെഡ്മാസ്റ്റര്‍ എം.കെ വിജയകുമാര്‍, അധ്യാപകരായ പി.കെ ബാലകൃഷ്ണന്‍, പി.പി ബീന, പി. രജനി, പി.വി വത്സല നേതൃത്വം നല്‍കി.




keywords-study tour-uduma higher secoundary school students

Post a Comment

0 Comments

Top Post Ad

Below Post Ad